തിരുവനന്തപുരം: ആധ്യാത്മിക-സാമൂഹിക മേഖലകളിൽ നാല് പതിറ്റാണ്ടുകൾ പിന്നിടുന്ന ശ്രീകാര്യം മാർ ബസേലിയോസ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് സുറിയാനി ഇടവകയുടെ റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം 2026 നവംബർ 29 ഞായറാഴ്‌ച നടക്കും.
രാവിലെ 6.15-ന് പ്രഭാത നമസ്കാരത്തോടെ ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് 7.15-ന് മലങ്കര ഓർത്തഡോക്‌സ് സഭാ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമ്മികത്വത്തിലും വന്ദ്യ അലക്‌സാണ്ടർ വൈദ്യൻ കോർ എപ്പിസ്കോപ്പ, വന്ദ്യ കെ. റ്റി. മാത്യൂസ് റമ്പാൻ എന്നിവരുടെ സഹകാർമ്മികത്വത്തിലും വിശുദ്ധ മുന്നിന്മേൽ കുർബാന അർപ്പിക്കപ്പെടും.
രാവിലെ 10.00-ന് ആരംഭിക്കുന്ന ജൂബിലി സമാപന പൊതുസമ്മേളനത്തിൽ ഇടവക വികാരി റവ. ഫാ. ജോർജ് വർഗീസ് സ്വാഗതവും പരിശുദ്ധ കാതോലിക്കാ ബാവാ അധ്യക്ഷ പ്രസംഗവും നിർവ്വഹിക്കും. ശ്രീ കെ. മുരളീധരൻ (ബഹു. കേരള സംസ്ഥാന ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി) സമ്മേളനം ഉദ്ഘാടനം ചെയ്യും. കാലടി സംസ്‌കൃത സർവകലാശാല വൈസ് ചാൻസിലർ ഡോ. സിസ തോമസ് മുഖ്യപ്രഭാഷണം നടത്തും.
സമ്മേളനത്തോടനുബന്ധിച്ച് ഇടവകയിലെ 40 അംഗങ്ങൾ ചേർന്ന് തയ്യാറാക്കിയ ബൈബിൾ കൈയെഴുത്ത് പ്രതിയുടെയും ഇടവക ഡയറക്ടറിയുടെയും പ്രകാശനം പരിശുദ്ധ കാതോലിക്കാ ബാവാ നിർവ്വഹിക്കും. ജൂബിലി ജീവകാരുണ്യ പദ്ധതികളുടെ ഭാഗമായി മരിയൻ പ്ലേ ഹോം സ്പെഷ്യൽ സ്‌കൂളിനുള്ള മൂന്ന് ലക്ഷം രൂപയുടെ ധനസഹായം, കാരുണ്യ വിശ്രാന്തിക്കുള്ള ഇൻസിനേറ്റർ, രക്തദാന സർട്ടിഫിക്കറ്റുകൾ എന്നിവയും ചടങ്ങിൽ വിതരണം ചെയ്യും.
പ്രസ്തുത പരിപാടിയിലേക്ക് ഏവരേയും ഹാർദവമായി സ്വാഗതം ചെയ്യുന്നു.