MAR BASELIOS MAR GREGORIOS ORTHODOX SYRIAN CHURCH
ഇടവകയുടെ 40-ാം വാര്‍ഷിക (രൂബി ജൂബിലി) ആഘോഷങ്ങളുടെ ഭാഗമായി 'സര്‍പ്രൈസ് സണ്‍ഡേ' എന്ന പേരില്‍ വേറിട്ടൊരു പരിപാടി സംഘടിപ്പിച്ചു. 2025 ഡിസംബര്‍ 7 ഞായറാഴ്ച, വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷമായിരുന്നു പരിപാടി. കേരളത്തിന് പുറത്തും വിദേശരാജ്യങ്ങളിലും താമസിക്കുന്ന ഇടവകാംഗങ്ങളെയും അവരുടെ മാതാപിതാക്കളെയും ബന്ധിപ്പിക്കുന്നതായിരുന്നു ഈ സംരംഭം. ക്രിസ്മസ് കാലത്ത് മക്കളുടെ സ്‌നേഹത്തിന്റെ പ്രതീകമായി, രൂബി ജൂബിലി കമ്മിറ്റി മുന്‍കൈയെടുത്ത് മാതാപിതാക്കള്‍ക്ക് അപ്രതീക്ഷിത സമ്മാനം ഒരുക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ഇടവകാംഗങ്ങളായ വിദേശമലയാളികളുടെ മാതാപിതാക്കള്‍ക്ക് ക്രിസ്മസ് കേക്കുകള്‍ വിതരണം ചെയ്തു. മക്കളുടെ ഓര്‍മ്മയില്‍ ഇടവക നല്‍കിയ ഈ അപ്രതീക്ഷിത സമ്മാനം ലഭിച്ചപ്പോള്‍ മാതാപിതാക്കള്‍ ഏറെ സന്തോഷിക്കുകയും വിസ്മയിക്കുകയും ചെയ്തു. ചിലരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയപ്പോള്‍ മറ്റു ചിലര്‍ നിറഞ്ഞ ചിരിയോടെയാണ് കേക്കുകള്‍ ഏറ്റുവാങ്ങിയത്. ഇടവകയുടെ ഈ ഉദ്യമം കുടുംബബന്ധങ്ങളുടെ ഊഷ്മളത വര്‍ദ്ധിപ്പിക്കുകയും ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് മധുരം പകരുകയും ചെയ്തു.
*ശ്രദ്ധിക്കുക: ഈ പരിപാടിയുടെ കൂടുതല്‍ ഫോട്ടോകളും വീഡിയോകളും പള്ളിയുടെ Gallery Section-ല്‍ ലഭ്യമാണ്.