MAR BASELIOS MAR GREGORIOS ORTHODOX SYRIAN CHURCH
സെപ്റ്റംബര്‍ ഒന്നു മുതല്‍ എട്ടുവരെ ദൈവമാതാവിന്റെ ജനനപ്പെരുന്നാള്‍ സമുചിതമായി കൊണ്ടാടി. എല്ലാദിവസവും വൈകുന്നേരം സന്ധ്യാനമസ്‌ക്കാരവും ദൈവമാതാവിനോടുള്ള ലുത്തിനിയയും രാവിലെ വി. കുര്‍ബ്ബാനയും തുടര്‍ന്ന് ദൈവമാതാവിനോടുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥനയും നടത്തപ്പെട്ടു. ഏഴിനു വൈകുന്നേരം സന്ധ്യാനമസ്‌ക്കാരത്തിനു ശേഷം സായി മുന്‍ ഡയറക്ടര്‍ ശ്രീ എം. എസ്. വര്‍ഗീസ് ധ്യാനം നയിച്ചു. തുടര്‍ന്ന് പള്ളിക്ക് ചുറ്റും കത്തിച്ച മെഴുകുതിരികളേന്തി പ്രദക്ഷിണവും കുരിശടിയില്‍ മദ്ധ്യസ്ഥപ്രാര്‍ത്ഥനയും ആശീര്‍വാദവും നേര്‍ച്ചവിളമ്പും നടത്തി. എട്ടിന് രാവിലെ ബഹു. വര്‍ഗീസ് വാലായില്‍ അച്ചന്റെ മുഖ്യകാര്‍മികത്വത്തില്‍ വി. കുര്‍ബ്ബാനയും ദൈവമാതാവിനോടുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥനയും നടത്തി. ഇടവക വികാരി ബഹു. ഫാ. ജോര്‍ജ് വര്‍ഗീസ് സന്നിഹിതനായിരുന്നു. തുടര്‍ന്ന് ആശീര്‍വാദവും പായസ നേര്‍ച്ചയും ഉണ്ടായിരുന്നു.
വിവിധ ദിവസങ്ങളില്‍ ആയി വെരി റവ. അലക്‌സാണ്ടര്‍ വൈദ്യന്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. ജോര്‍ജ് വര്‍ഗീസ്, ഫാ. കുര്യാക്കോസ് തോമസ്, ഫാ. പ്രിന്‍സ് അലക്‌സാണ്ടര്‍, ഫാ. പീറ്റര്‍ ജോര്‍ജ്, ഫാ. മാത്യു ഫിലിപ്പ് എന്നീ വൈദികര്‍ വി. കുര്‍ബ്ബാന അര്‍പ്പിച്ചു.