MAR BASELIOS MAR GREGORIOS ORTHODOX SYRIAN CHURCH
മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ ശ്രീകാര്യം ഇടവകയുടെ 40-ാം ജൂബിലി ആഘോഷങ്ങള്‍ക്ക് ഇടവക വികാരി ഫാ. ജോര്‍ജ് വര്‍ഗീസ് (മനോജച്ചന്‍) തിരിതെളിച്ചു. 2025 നവംബര്‍ 30-ന് ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം നടന്ന ചടങ്ങിലാണ് ജൂബിലി ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
ഇടവക വികാരി 40-ാം രജത ജൂബിലി (റൂബി ജൂബിലി) ലോഗോ പ്രകാശനം ചെയ്തു. ഇടവകയുടെ ചരിത്രപരമായ ഈ മുഹൂര്‍ത്തം അടയാളപ്പെടുത്തുന്ന ലോഗോ, ജനറല്‍ കണ്‍വീനര്‍ ശ്രീ. എം. എസ്. വര്‍ഗ്ഗീസിന് കൈമാറി. തുടര്‍ന്ന്, ഇടവകയുടെ 40 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ നാഴികക്കല്ലുകളാകുന്ന '40-ാം വര്‍ഷത്തില്‍ 40 പരിപാടികള്‍' എന്ന വിപുലമായ പദ്ധതി പ്രഖ്യാപിച്ചു.
വിദ്യാഭ്യാസം, ജീവകാരുണ്യം, ആത്മീയ ഉണര്‍വ്, സാമൂഹിക പ്രതിബദ്ധത തുടങ്ങിയ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ 40 കര്‍മ്മപരിപാടികള്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്നതായി ജനറല്‍ കണ്‍വീനര്‍ എം. എസ്. വര്‍ഗ്ഗീസ് അറിയിച്ചു. ഇടവകയുടെ വിശ്വാസപരമായ വളര്‍ച്ചക്കും, സമൂഹത്തിന് മാതൃകയാകുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ഈ ജൂബിലി ആഘോഷങ്ങള്‍ പ്രചോദനമാകുമെന്ന് വികാരി ഫാ. ജോര്‍ജ് വര്‍ഗീസ് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.