MAR BASELIOS MAR GREGORIOS ORTHODOX SYRIAN CHURCH
Sreekariyam, Trivandrum - 17

ശ്രീകാര്യം മാർ ബസേലിയോസ് മാർ ഗ്രീഗോറിയോസ് പള്ളിയിൽ ഇടവക പെരുന്നാളിന് തുടക്കമാകുന്നു.

Uploaded on December 24, 2025

റൂബി ജൂബിലി നിറവിൽ നിൽക്കുന്ന ശ്രീകാര്യം മാർ ബസേലിയോസ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ ഈ വർഷത്തെ ഇടവക പെരുന്നാളും കൺവൻഷനും ഡിസംബർ 27 മുതൽ 2026 ജനുവരി 01 വരെ നടക്കും. മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ ഡൽഹി ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ ദിമത്രിയോസ് മെത്രാപ്പോലീത്ത പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കും.
ഡിസംബർ 27 ശനിയാഴ്ച മുതിർന്നവർക്കും രോഗികൾക്കുമായി നടത്തുന്ന പ്രത്യേക വി. കുർബ്ബാനയോടെ ചടങ്ങുകൾ ആരംഭിക്കും. 28-ാം തീയതി ഞായറാഴ്ച വി. കുർബ്ബാനയ്ക്ക് ശേഷം വികാരി ഫാ. ജോർജ് വർഗീസ് പെരുന്നാൾ കൊടിയേറ്റ് നടത്തും. തുടർന്നുള്ള ദിവസങ്ങളിൽ വൈകിട്ട് 7 മണിക്ക് വചനശുശ്രൂഷകൾ ക്രമീകരിച്ചിട്ടുണ്ട്.
31-ാം തീയതി വൈകിട്ട് നടക്കുന്ന സന്ധ്യാനമസ്‌കാരത്തിന് ശേഷം പള്ളിയിൽ നിന്നും ആരംഭിച്ച് ചാവടിമുക്ക് സെന്റ് ക്രിസ്റ്റഫർ ദേവാലയ കുരിശടി വരെ ഭക്തിനിർഭരമായ റാസയും സ്നേഹവിരുന്നും ഉണ്ടായിരിക്കും. ജനുവരി ഒന്നാം തീയതി രാവിലെ 6:45-ന് ഡോ. യൂഹാനോൻ മാർ ദിമത്രിയോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയും തുടർന്ന് ആശീർവാദം, നേർച്ചവിളമ്പ്, കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ സമാപിക്കും.
പെരുന്നാളിനോടനുബന്ധിച്ചുള്ള ക്രമീകരണങ്ങൾക്ക് വികാരി ഫാ. ജോർജ് വർഗീസ്, കൈക്കാരൻ ജോർജ് തോമസ്, സെക്രട്ടറി ഡോ. സൂസൻ ജോർജ്, കൺവീനർ എം. എസ്. വർഗീസ് എന്നിവർ നേതൃത്വം നൽകുന്നു.

Back to News