ഇടയ സ്വരം

Untitled-1 copy
കര്‍ത്താവില്‍ സ്‌നേഹിതരെ…
സ്വപ്‌നങ്ങളെ അതിന്റെ പൂര്‍ണതയില്‍ വിരിയിച്ചെടുക്കാനുള്ള തപസാണ് ഇന്നിന്റെ ആവശ്യം. വായനകളും രചനകളും നമ്മെ ഉപദേശിക്കുന്നു. അപസ്വരങ്ങളെ നിര്‍വീര്യമാക്കുന്ന ദൈവസ്വരത്തെ മാധുര്യമാക്കി വായനക്കാരിലേക്ക് ഒഴുകിയിറങ്ങുമ്പോള്‍ ആധ്യാത്മികതയുടെയും അറിവിന്റെയും കാരുണ്യത്തിന്റെയും പുത്തന്‍ അനുഭവങ്ങളെയാണ് അത് ഉണര്‍ത്തുന്നത്. അക്ഷരം എന്നത് ക്ഷരമല്ലാത്തത് – നാശമില്ലാത്തത്, നിത്യജീവന്‍ എന്നെല്ലാമാണ്. നിത്യജീവന്‍ പ്രാപിക്കുന്നത് ക്രിസ്തുവിലൂടെയാണ്. ഞാന്‍ ലോകത്തിന്റെ വെളിച്ചമാകുന്നു എന്ന് സ്പഷ്ടമായി പ്രഖ്യാപിച്ച ക്രിസ്തുവിലൂടെയല്ലാതെ നിത്യസത്യത്തിലേക്കും സമൃദ്ധിയായ ജീവനിലേക്കും വെളിച്ചം പെയ്തിറങ്ങുന്ന മറ്റൊരു വഴിയില്ല. ദൈവം ലോകത്തെ സൃഷ്ടിച്ചപ്പോള്‍ ഇരുള്‍ നീങ്ങി പോകട്ടെ എന്ന് കല്പിച്ചില്ല. ഇരുള്‍ സദാസമയവും വെളിച്ചത്തോടൊപ്പമുണ്ട്. ഇരുളിന്റെ സാന്നിധ്യം ലോകാവസാനം വരെയുമുണ്ട്. ഇതിലെ എഴുത്തുകളും ചിന്തകളും വെളിച്ചമായി പകര്‍ന്ന് ജീവിതത്തില്‍ നിലനില്‍ക്കട്ടെ. എല്ലാ അഭിനന്ദനങ്ങളും.